ധോണിയെ വിമര്‍ശിക്കുന്നവര്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്റെ വാക്കുകള്‍ കേള്‍ക്കുക | Oneindia Malayalam

2019-07-11 75

If Dhoni Changes Nationalities, We'll Consider Him For Our Team: Kane Williamson

ഇന്നലെ ഇംഗ്ലണ്ടിന്റെ മണ്ണില്‍ ഇന്ത്യയ്ക്ക് കാലിടറി. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ക്ക് സെമി ഫൈനലില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. സെമിയില്‍ നാലാമനായി എത്തിയ ന്യൂസിലന്റിന്റെ ബൗളിങ്ങിന് മുന്നില്‍ നില കണ്ടെത്താനാവാതെ വിക്കറ്റുകള്‍ വീണതോടെ ഏഴാമനായി ധോണി ഇറങ്ങി. എന്നാല്‍ വിജയിക്കും എന്ന ഒരു ആശ തന്ന് 49ഓം ഓവറില്‍ റണ്ണൗട്ടായി. ഇന്ത്യയുടെ പ്രതിസന്ധി ഘട്ടത്തില്‍ രക്ഷകനാവാറുള്ള ധോണിക്ക് ഇന്നലെ അടി തെറ്റി എങ്കിലും അദ്ദേഹത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഫൈനല്‍ മോഹത്തെ എറിഞ്ഞു വീഴ്ത്തിയ ടീമിന്റെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍